Created by Vinod Joseph 9446837770 and guided by Libin K. Kurian 8281591206 Cherupushpa Mission League Kannur Region: മാർ തോമസ്‌ തറയിൽ അനുസ്മരണം
Our Email: cmlknr@gmail.com

Wednesday, July 29, 2015

മാർ തോമസ്‌ തറയിൽ അനുസ്മരണം

മിഷൻ ലീഗിൻറെ ഉദ്ഘാടകൻ മാർ തോമസ്‌ തറയിൽ പിതാവിൻറെ 40 )0 ചരമ വാർഷികം കണ്ണൂർ റീജണിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26 നു പയ്യാവൂർ ടൌണ്‍ യൂണിറ്റിൽ വച്ച് നടത്തി. വി. കുർബാനയ്ക്ക് ശേഷം പ്രത്യേക ഒപ്പീസ് ഉണ്ടായിരുന്നു. അനുസ്മരണ സമ്മേളനം റീജണൽ പ്രസിഡണ്ട്‌ ജിതിൻ ജോസെഫിൻറെ അധ്യക്ഷതയിൽ റീജണൽ ഡയരക്ടർ റവ. ഫാ. ബിനീഷ് മാങ്കോട്ടിൽ ഉദ്ഘാടനം ചെയ്തു. മടമ്പം പി. കെ. എം. കോളേജ് അധ്യാപിക സി. ജെസ്സി എൻ. സി. (കാരിത്താസ്) അനുസ്മരണ പ്രഭാഷണം നടത്തി. ഛായാചിത്രം റീജണൽ വൈസ് ഡയറക്ടർ സി. ദർശന എസ്. ജെ. സി. അനാഛാദനം ചെയ്തു. വിശ്വാസ പരിശീലന-മിഷൻ ലീഗ് യൂണിറ്റ് പ്രവർത്തന മാർഗ്ഗരേഖ റീജണൽ ഡയറക്ടർ പ്രകാശനം ചെയ്തു. ജേക്കബ്‌, അന്നാ നാമധാരികൾക്ക് യൂണിറ്റ് ഡയറക്ടർ റവ. ഫാ. ലൂക്ക്‌ കരിമ്പിൽ ആശംസ നേർന്നു. മടമ്പം മേഖലാ ഡയറക്ടർ റവ, ഫാ. സജി മേക്കാട്ടെൽ, യൂണിറ്റ് പ്രസിഡണ്ട്‌ അബിൻ ജോസഫ്‌ എന്നിവർ ആശംസ നേർന്നു. വിശ്വാസ പരിശീലന പരീക്ഷകളിൽ ഉയർന്നവിജയം നേടിയവർക്ക് റീജണൽ ഡയറക്ടർ ഉം ലോഗോസ് ക്വിസ് വിജയികൾക്ക് റീജണൽ പ്രസിഡണ്ട്‌ ജിതിൻ ജോസെഫും സമ്മാനങ്ങൾ നൽകി. വിവിധ കലാപരിപാടികൾ
ചടങ്ങുകൾക്ക് മികവു കൂട്ടി. ഹെഡ്മാസ്റ്റർ ജേക്കബ്‌ സൈമണ്‍ സ്വാഗതവും റീജണൽ സെക്രട്ടറി സ്റ്റിമി സ്റ്റീഫെൻ നന്ദിയും പറഞ്ഞു. ജന. ഓർഗനൈസർ ലിബിൻ കെ. കുര്യൻ, റീജണൽ ഓർഗനൈസർ സോളമൻ ബേബി , യൂണിറ്റ് വൈസ് ഡയറക്ടർ സി. സിബിൾ SVM എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  








Guided by Libin K. Kurian 8281591206

No comments:

Post a Comment

Guided by Libin K. Kurian 8281591206

Blogger Widgets