Friday, March 11, 2016
വൈസ് ഡയറക്ടേഴ്‌സ് & ഓർഗനൈസേഴ്‌സ് മീറ്റ്
ശ്രീപുരം : ചെറുപുഷ്പ മിഷൻലീഗ് കണ്ണൂർ റീജണിന്റെ ആഭിമുഖ്യത്തിൽ വൈസ് ഡയറക്ടേഴ്‌സ് & ഓർഗനൈസേഴ്‌സ് മീറ്റ് നടത്തി. റീജണൽ പ്രസിഡന്റ് ജിതിൻ ജോസഫിന്റെ അധ്യക്ഷതയിൽ ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. അബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ആഴമേറിയ വ്യക്തിബന്ധങ്ങളും ഉത്തമ ജീവിത മാതൃകയും വഴി മറ്റുള്ളവരിൽ ധാർമിക മൂല്യങ്ങൾ പകർന്നു നൽകുവാൻ മിഷൻ ലീഗിലൂടെ സാധിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. റീജണൽ ഡയറക്ടർ ഫാ.ബിനീഷ് മാങ്കോട്ടിൽ, ജനറൽ ഓർഗനൈസർ ലിബിൻ കെ. കുര്യൻ, ഓർഗനൈസർ ജിൻസ് ടോം എന്നിവർ പ്രസംഗിച്ചു. മിഷൻലീഗും കാരുണ്യവർഷാചരണവും എന്ന വിഷയത്തിൽ ദേശീയ ജനറൽ ഓർഗനൈസർ സുജി തോമസ് പുല്ലുകാട്ട് ക്ലാസ് നയിച്ചു. വാർഷിക അവലോകനം, 2016-17 വാർഷിക പദ്ധതി ആസൂത്രണം എന്നിവ നടന്നു. വൈസ് ഡയറക്ടർ സി. ദർശന SJC, സെക്രട്ടറി സ്റ്റിമി സ്റ്റീഫൻ, ജോ. സെക്രട്ടറി ഫെലിക്സ് സ്റ്റീഫൻ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Guided by Libin K. Kurian 8281591206
Saturday, January 16, 2016
ക്നാനായ ടെലിക്വിസ്
ചെറുപുഷ്പ മിഷൻലീഗ് കണ്ണൂർ റീജൻ മലബാർ ക്നാനായ കുടിയേറ്റ ജൂബിലിയോടനുബന്ധിച്ചു ഇന്ന് നടത്തിയ ക്നാനായ ടെലിക്വിസ്സിൽ മലബാറിലെ വിവിധ ഇടവകകളിൽ നിന്നായി 127 പേർ പങ്കെടുത്തു. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും. സമ്മാനങ്ങൾ റീജണൽ വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതാണ്.
Guided by Libin K. Kurian 8281591206
Guided by Libin K. Kurian 8281591206
Subscribe to:
Comments (Atom)


