മാനന്തവാടി പാവന പാസ്റ്റരൽ സെന്ടരിൽ നടന്ന ത്രിദിന റീജണൽ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. റീജണൽ വൈസ് പ്രസിഡണ്ട് നിമിയ പറമ്പെട്ടിന്റെ അധ്യക്ഷതയിൽ മിഷൻലീഗ് ദേശീയ ഓർഗനൈസർ ഷൈജു തോമസ് മഠത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പെരിക്കല്ലൂർ ഫൊറോന വികാരി റവ. ഫാ. സുനിൽ പാറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. പെരിക്കല്ലൂർ മേഖല ഡയറക്ടർ റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ ആശംസ നേർന്നു. ജനറൽ ഓർഗനൈസർ ലിബിൻ കരിംപ്ലാക്കിൽ സ്വാഗതവും റീജണൽ ഓർഗനൈസർ ജിൻസ് പുറക്കാട്ട് നന്ദിയും പറഞ്ഞു.
റവ. ഫാ. സനീഷ് കയ്യാലയ്ക്കകത്ത്, സി. ലിസ്സ അലക്സ്, ഷാജി ജോസഫ്, ലിബിൻ കെ. കുര്യൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.സമാപന ദിവസം ചേർന്ന റീജണൽ കൌണ്‍സിലിൽ റീജണൽ ഡയറക്ടർ റവ. ഫാ. ബിനീഷ് മാങ്കോട്ടിൽ സമാപന സന്ദേശം നൽകി. റീജണൽ പ്രസിഡണ്ട് ജിതിൻ മുതുകാട്ടിൽ, വൈസ് ഡയറക്ടർ സി. ദർശന എസ്. ജെ. സി., സെക്രട്ടറി സ്റ്റിമി ആണ്ടുമാലിൽ , ഓർഗനൈസർമാരായ സനൽ ചെരുവെലിൽ, സോളമൻ അരയന്താനത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബെസ്റ്റ് ക്യാംപെഴ്സ് ആയി ജോയൽ ജോസ് (മടമ്പം), അപർണ ടോമി (അലക്സ് നഗർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Guided by Libin K. Kurian 8281591206












